women


തിരുവനന്തപുരം: മലപ്പുറം അരീക്കോട് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ദേശീയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്ക്ക് പരാതി നൽകി. തളർന്ന് കിടപ്പിലായ അമ്മയെ പരിചരിക്കുന്ന മകളെ അമ്മയുടെ മുമ്പിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇരയോട് അനുഭാവപൂർണമായ സമീപനമല്ല സ്വീകരിക്കുന്നത്. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സുരേന്ദ്രൻ കത്തിൽ പറഞ്ഞു.