തിരുവനന്തപുരം : മാർച്ച് 28, 29 തീയതികളിലെ ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനായി തിരുവനന്തപുരം താലൂക്ക് കൺവെൻഷൻ തൈക്കാട് കെ.എസ്.ടി.എ ഹാളിൽ ചേർന്നു.ആക്ഷൻ കൗൺസിലിന്റെയും സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.എ പ്രസിഡന്റ് ടി.കെ.അഭിലാഷ് ,അജയ്.ഡി.എൻ എന്നിവർ സംസാരിച്ചു.കെ.എ.അസീസ് അദ്ധ്യക്ഷത വഹിച്ചു.എഫ്.എസ്.ഇ.ടി.ഒ. താലൂക്ക് സെക്രട്ടറി ഷിനു റോബർട്ട് സ്വാഗതവും ബി.എം.ശ്രീലത നന്ദിയും പറഞ്ഞു.