
പാറശാല: ലോക ശാസ്ത്ര ദിനത്തിൽ റഷ്യ- ഉക്രെയിൻ യുദ്ധത്തിനെതിരെ സമാധാന ദീപവുമായി പ്ലാമൂട്ടുക്കട പൊറ്റയിൽകട സെന്റ് ജോസഫ് യു.പി.സ്‌കൂളിലെ കുരുന്നുകൾ. യുദ്ധ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങ് കെ. ആൻസലൻ എം.എൽ.എ സമാധാന ദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അനിത എസ് സ്വാഗതം പറഞ്ഞു. നെയ്യാറ്റിൻകര രൂപത എൽ.സി സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് അനിൽ സമാധാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ പറത്തി. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ വിദ്യാർത്ഥികൾക്കായി യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോജി,അഡ്വ.രാഹിൽ ആർ.നാഥ്,ആദർശ്, കുമാർ, പൊറ്റയിൽകട വാർഡ് മെമ്പർ ജാസ്മിൻ പ്രഭ,പി.ടി.എ പ്രസിഡന്റ് അനിൽരാജ്,പി.ടി.എ,എം.പി.ടി.എ എസ്‌സിക്യുട്ടീവ് അംഗങ്ങൾ,അദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ലോക സമാധാനത്തിനായി ആയിരം കൈകൾ പതിപ്പിക്കുകയും ചെയ്തു.