
കൊച്ചി: കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ചില സംഘടനകൾ ശ്രമം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആർ.എസ്.എസ് നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയധ്രുവീകരണം നടത്തുമ്പോൾ എസ്.ഡി.പി.ഐ ആർ.എസ്.എസിനെ പോലെ ആയുധപരിശീലനം നടത്തുന്നു. ജമാഅത്തെ ഇസ്ലാമിയും വർഗീയധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. ഇതെല്ലാം ജാഗ്രതയോടെ കാണണം.
പിന്നാക്ക വിഭാഗങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നതായി വിലയിരുത്തലില്ലെന്ന് ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. പിന്നാക്കവിഭാഗങ്ങൾ കൂടുതലായി പാർട്ടിയിലേക്കെത്തി എന്നാണ് അംഗത്വം തെളിയിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയോട് അടുക്കുന്നു. അതിനിയും ശക്തിപ്പെടും. പാർട്ടിയിൽ ശക്തമായ വിഭാഗീയതയുണ്ടായിരുന്നു. സംസ്ഥാന നേതൃത്വം അതിലിടപെട്ടു. ഇപ്പോൾ വിഭാഗീയതയ്ക്ക് പൂർണമായി അന്ത്യം കുറിച്ചു. എന്നാൽ പ്രാദേശികമായി ചില നേതാക്കൾ തനിക്ക് ചുറ്റും അണികളെ കൂട്ടാനായി ശ്രമിക്കുന്നു. അത്തരം കാര്യങ്ങൾ പരിശോധിച്ച് ശക്തമായ നടപടിയെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
സി.പി.എം പ്രസീഡിയം
കൊച്ചി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻകൺവീനറും, സൂസൻകോടി, എ. എ. റഹീം, സച്ചിൻദേവ്, ഒ. ആർ. കേളു എന്നിവർ അംഗങ്ങളുമായുള്ള പ്രസിഡീയമാണ് കൊച്ചിയിൽ ഇന്നലെ ആരംഭിച്ച
നാല് ദിവസത്തെസംസ്ഥാന സമ്മേളനം നിയന്ത്രിക്കുന്നത്.