തിരുവനന്തപുരം :വേളി പൊഴിക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ എട്ടാം പ്രതിഷ്ഠാവാർഷിക മഹോത്സവം തുടങ്ങി.5, 6 തീയതികളിൽ ക്ഷേത്ര ആചാരപ്രകാരമുള്ള വിവിധ പൂജകളോടും കലാപരിപാടികളോടുംകൂടി തന്ത്രി മുഖ്യൻ പെരിയമന ശ്രീജിത്ത് ജി.നമ്പൂതിരിയുടെ കാർമ്മികത്വത്തിലും മേൽശാന്തി രാജേന്ദ്രൻ പോറ്റിയുടെ മേൽനോട്ടത്തിലാണ് പൂജകൾ നടക്കുന്നത്.5ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം,7ന് നാഗരൂട്ട്,അന്നദാനം,ഭഗവതിസേവ,6ന് രാവിലെ 8ന് പഞ്ചഗവ്യനവകലശാഭിഷേകം,10ന് സമൂഹപൊങ്കാല,12.15ന് പൊങ്കാല നിവേദ്യം,അന്നദാനം,രാത്രി കരിക്ക് അഭിഷേകം,പുഷ്പാഭിഷേകം.