
കല്ലമ്പലം: മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിൽ 2019 - 21 ബാച്ചിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെ പാസിങ്ങ് ഔട്ട് സെറി മോണിയൽ പരേഡ് നടത്തി. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ബിജു കുമാർ, പള്ളിക്കൽ സർക്കിൾ ഇൻസ്പെക്ടർ പി.ശ്രീജിത്ത്, വാർഡ് മെമ്പർ ചന്ദ്രലേഖ എസ്, സ്കൂൾ മാനേജർ എസ്. അജൈന്ദ്രകുമാർ, ഹെഡ്മിസ്ട്രസ് ഒ.ബി. കവിത, പ്രിൻസിപ്പൽ ഇൻ ചാർജ് ജി.അനിൽകുമാർ എന്നിവർ പങ്കെടുത്തു.