a

തിരുവനന്തപുരം:കല്ലിയൂർ ഗ്രാമപഞ്ചായത്തിൽ 'തരിശുനിലം നെൽകൃഷി' പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും.എം.വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.സുഭിഷംസുരക്ഷിതം കല്ലിയൂർ പദ്ധതി പ്രകാരം ഫലവൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ഡോ.ശശി തരൂർ എം.പി നിർവഹിക്കും. മുറ്റത്തെ/മട്ടുപ്പാവിലെ പച്ചക്കറികൃഷി പദ്ധതിയുടെ ഉദ്ഘാടനം സുരേഷ് ഗോപി എം.പി പച്ചക്കറിത്തൈ വിതരണം ചെയ്ത് നിർവഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സരേഷ് കുമാർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ പ്രീജ,കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത.വി,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,ജനപ്രതിനിധികൾ,പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എം.രാജു,കൃഷി ഓഫീസർ സ്വപ്ന.സി,കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.വെള്ളായണി കിരീടം പാലത്തിനു സമീപം പണ്ടാരക്കരി പാടശേഖരത്തിലെ 25 ഏക്കർ സ്ഥലത്താണ് കൃഷിഭവന്റെ നേതൃത്വത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഞാറ് നടുന്നത്. മുതിർന്ന കർഷകനായ കുരുശൻനാടാരെ ചടങ്ങിൽ മന്ത്രി ആദരിക്കും.