trestvarshikam

മുടപുരം: തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിന്റെ ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന 25-ാം വാർഷിക ആഘോഷ പരിപാടികൾ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചികിത്സാ ധനസഹായ വിതരണവും എം.പി നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജിന്റെ അദ്ധ്യക്ഷതയിൽ ഗ്രന്ഥശാലയ്ക്കുള്ള പുസ്തക സമാഹരണത്തിന്റെ ഉദ്‌ഘാടനം വി.ശശി എം.എൽ.എയും തെങ്ങുംവിള ദേവീയെക്കുറിച്ചുള്ള ഒാഡിയോയുടെ പ്രകാശനം വി.ജോയി എം.എൽ.എയും നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി.വി.ജയൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം,കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോന്മണി, കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ശ്രീകണ്ഠൻ നായർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിതാ സന്തോഷ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പവനചന്ദ്രൻ,എൻ.രഘു,എസ്.സജിത്ത്,അനീഷ്,കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻ നായർ,കിഴുവിലം റസിഡന്റ്സ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഉദയഭാനു,അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ എന്നിവർ സംസാരിച്ചു. ക്ഷേത്രം ട്രസ്റ്റ് ട്രഷറർ എൻ.എസ്.പ്രഭാകരൻ നന്ദി പറഞ്ഞു. ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ 4.30 മുതൽ പതിവ് പൂജകളും ക്ഷേത്ര ചടങ്ങുകളും ആരംഭിക്കും. രാവിലെ 5.30ന് ഭാഗവത പാരായണം,11ന് മഞ്ഞക്കാപ്പ് അഭിഷേകം. ഉച്ചയ്ക്ക് 12ന് അന്നദാനം. വൈകിട്ട് 5.30ന് മാലപുറം പാട്ട്. രാത്രി 7.45ന് ദേവിയുടെ തൃക്കല്യാണം,രാത്രി 9ന് വിളക്ക്, 9.30ന് ഗാനമേള.