
വർക്കല:വനിതാശിശുവികസന വകുപ്പിന്റെ ജില്ലയിലെ ആദ്യമുലയൂട്ട് കേന്ദ്രം വർക്കല നഗരസഭയിൽ ആരംഭിച്ചു. നഗരസഭചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം നിർവഹിച്ചു.സ്ഥിരം സമിതി ചെയർപേഴ്സൺ സജിനിമൻസാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി,സ്ഥിരം സമിതി അദ്ധ്യക്ഷൻ നിതിൻനായർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജുനെൽസൺ,വനിതാശിശുവികസന വകുപ്പ് തിരുവനന്തപുരം പ്രോജക്ട് ഓഫീസർ കവിതാറാണിരഞ്ജിത്ത്,സി.ഡി.പി.ഒ ജ്യോതിഷ് മതി,സൂപ്പർവൈസർ അനീസാറാണി തുടങ്ങിയവർ പങ്കെടുത്തു.