
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയും യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനും ഡിജിറ്റൽ മെമ്പർഷിപ്പ് കാമ്പെയിന്റെ ഭാഗമായി കോൺഗ്രസ് അംഗത്വം പുതുക്കി. എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും മകൻ അജിത്ത് ആന്റണിയും കാമ്പെയിനിൽ പങ്കാളികളായി.
ഡി.സി.സി പ്രസിഡന്റ് പാലോട് രവി, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.കെ. വേണുഗോപാൽ, ബ്ലോക്ക്, മണ്ഡലം, ബൂത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.