തിരുവനന്തപുരം : ചാല കൊത്തുവാൾ തെരുവ് ശ്രീ കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ 1- ാം പുനഃപ്രതിഷ്ഠാ വാർഷികം 6, 7, 8 തീയതികളിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. 6ന് രാവിലെ 5ന് അഭിഷേകം, 6.30ന് ഗണപതിഹോമം, 10ന് കലശപൂജ, 11ന് കലശാഭിഷേകം, വൈകിട്ട് ദീപാരാധന. 7ന് രാവിലെ 5ന് അഭിഷേകം, 7.30ന് ഉഷഃപൂജ തുടർന്ന് 9.30ന് പൊങ്കാല അടുപ്പിൽ അഗ്‌നിപകരൽ,12.10ന് പൊങ്കാല നിവേദ്യം,വൈകിട്ട് ദീപാരാധന, പുഷ്പാഭിഷേകം, 8ന് രാവിലെ അഭിഷേകം,12ന് ഉച്ചപൂജ,വൈകിട്ട് മാവിളക്ക്.