
തിരുവനന്തപുരം: കഴക്കൂട്ടം റെയിൽവേ ഗേറ്റിന് സമീപം അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. മേനംകുളം കരിയിൽ പ്ലാവിളാകത്ത് വീട്ടിൽ സുജിത്ത് (18), ആറ്റിപ്ര കാട്ടുകുളത്തിൻകര ഗോമതി ഭവനിൽ അനന്തു (19) എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കഴക്കൂട്ടം റെയിൽവേ ഗേറ്റിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം സൈക്കിളിൽ കയറി പോകാൻ ശ്രമിച്ച പശ്ചിമബംഗാൾ സ്വദേശിയായ സഞ്ജിത് കുമാർ ദാസിനെ ആക്രമിച്ച് 15,000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.