തിരുവനന്തപുരം:കേരള സർവകലാശാല സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സി​റ്റി പുരുഷവിഭാഗം തയ്‌ക്കൊണ്ടോ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ വി.പി.മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.21 മുതൽ 24 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്​റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ്.രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്ന് 1500 വിദ്യാർത്ഥികൾ പങ്കെടുക്കും.കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം നടക്കുന്നത്.