കോവളം: വെങ്ങാനൂർ നെല്ലിവിള ശ്രീഭദ്രകാളീദേവീക്ഷേത്രത്തിലെ വാർഷികമഹോത്സവം 7മുതൽ 13വരെ നടക്കും. 7 ന് രാവിലെ 9.40 ന് തൃക്കൊടിയേറ്റ്,10.30 ന് ഭദ്രകാളീ പാട്ട് ആരംഭം, 11.40ന് കാപ്പ്‌കെട്ടി കുടിയിരുത്ത്, വൈകിട്ട് 6 ന് പുഷ്പാഭിഷേകം,7.30ന് കളംകാവൽ,8 മുതൽ 13 വരെ പതിവ് പൂജകൾ,10ന് 6.45 ന് കളംകാവൽ,സമാപനദിവസമായ 13ന് രാവിലെ 5.30ന് ഗണപതിഹോമം, 8ന് കുങ്കുമാഭിഷേകം, 8.15 ന് പൊങ്കാല രാത്രി 7.30 ന് താലപൊലിയോടുകൂടി കളംകാവൽ.