
തിരുവനന്തപുരം: സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ സ്ഥാപക രക്ഷാധികാരി ജസ്റ്റിസ് ഡി.ശ്രീദേവിയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ കർമ്മ ശ്രേഷ്ഠ മാദ്ധ്യമ രത്ന പുരസ്‌കാരം കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എം.എം. സുബൈറിന് ലഭിച്ചു. മാദ്ധ്യമ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് റസീഫ്, സെക്രട്ടറി റസൽ സബർമതി എന്നിവർ പറഞ്ഞു. മാർച്ച് 5ന് തിരുവനന്തപുരം തൈക്കാട് ഗാന്ധി ഭവനിൽ ജസ്റ്റിസ് ശ്രീദേവി അനുസ്മരണ വേദിയിൽവച്ച് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പുരസ്‌കാരം സമ്മാനിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പൊന്നാട അണിയിച്ച് ആദരിക്കും.