
പാറശാല:മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ട്രസ്റ്റ് കമ്മിറ്റി, നെയ്യാറ്റിൻകര സൈബോടെക് കമ്പ്യൂട്ടർ സെന്റർ എന്നിവയുമായി സഹകരിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന കേരളകൗമുദിയുടെ സ്‌റ്റാൾ സന്ദർശിച്ച് പൂരിപ്പിച്ച കൂപ്പണുകൾ നിക്ഷേപിച്ചതിനെ തുടർന്നുള്ള നറുക്കെടുപ്പിൽ വിജയികളായ അഞ്ച് പേർക്ക് മെഗാ സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനദാന ചടങ്ങുകൾ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു.പാറശാല സി.ഐ.അരുൺ,നെയ്യാറ്റിൻകര സൈബോടെക് ഡയറക്ടർ അഡ്വ.മഞ്ചവിളാകം ജയകുമാർ,അജയാക്ഷൻ, കേരളകൗമുദി സർക്കുലേഷൻ അസിസ്റ്റന്റ് മാനേജർമാരായ എസ്.അനിൽകുമാർ,ആർ.സി.രാജീവ്,ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം,ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ,വി.കെ.ഹരികുമാർ,ഓലത്താനി അനിൽ,ജനാർദ്ദനൻ നായർ,മാച്ചിയോട് മോഹനൻ,കേരളകൗമുദി സർക്കുലേഷൻ എസ്‌സിക്യുട്ടീവുമാരായ ബിജുകുമാർ,അനു,സന്തോഷ് എന്നിവർ പങ്കെടുത്തു. യമുന-കുന്നുവിള,രാജേഷ് കുമാർ- ചെങ്കൽ, പ്രവീൺ- ലക്ഷ്മി ഭവൻ, ശിവരുദ്രാക്ഷൻ- ശിവശക്തി, രവി.കെ- ശിവശക്തി ഭവൻ, ഓലത്താന്നി എന്നിവരാണ് നറുക്കെടുപ്പിലെ വിജയികൾ.