shameem

വെഞ്ഞാറമൂട്: സർക്കാർ നടപ്പാക്കുന്ന സോഷ്യൽ ഓഡിറ്റിംഗ് സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം താറുമാറാക്കാനേ ഉപകരിക്കുകയുള്ളൂവെന്നും ആ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്നും കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന സമാപന സമ്മേളനം കെ.പി.സി.സി സെക്രട്ടറി രമണി പി.നായർ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സമിതിയുടെ ഭാരവാഹികളായി നെയ്യാറ്റിൻകര പ്രിൻസ് (പ്രസിഡന്റ്),സാബു നീലകണ്ഠൻ നായർ (സെക്രട്ടറി),ഷമീം കിളിമാനൂർ(ട്രഷറർ) വി.പി.സുനിൽകുമാർ,ആർ.അജി,എസ്.ബിജു, എൽ.സുകുമാരൻ,എം.ആനന്ദക്കുട്ടൻ,സാബു ഡേവിഡ്,കുമാരി ജയ, ഡെയ്സി ഡാനിയേൽ (വൈസ് പ്രസിഡന്റുമാർ),സി.എസ്.ദിനേശ്, എൽ.സോംരാജ്,എ.ആർ.നസീം,വി.വിനോദ്, കെ.കെ ഷെരീഫ്,എസ്.പുഷ്പരാജ്, എസ്.ബിനു,ജെ.രാജേഷ് കുമാർ, എസ്.പദ്മകുമാർ,ബിന്ദു പോൾ,എസ്.വി സംഗീത (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.