
തിരുവനന്തപുരം:പ്രഭാത് ബുക്ക് ഹൗസിന്റെയും പ്രഭാത് സാംസ്കാരിക സംഘത്തിന്റെയും ആഭിമുഖ്യത്തിൽ കെ.പി.എ.സി ലളിതയെ ഇന്ന് അനുസ്മരിക്കും. വഞ്ചിയൂർ പ്രഭാത് അങ്കണത്തിൽ നടക്കുന്ന സമ്മേളനം പ്രഭാത് ചെയർമാൻ സി.ദിവാകരൻ ഉദ്ഘാടനം ചെയ്യും.എസ്.ഹനീഫാ റാവുത്തറുടെ അദ്ധ്യക്ഷതയിൽ പ്രൊഫ.എം.ചന്ദ്രബാബു, ഡോ.വള്ളിക്കാവ് മോഹൻദാസ്, നിർമാല്യം കെ.വാമദേവൻ, എൽ.ഗോപീകൃഷ്ണൻ, ശാന്താ തുളസീധരൻ, ദേവൻപകൽകുറി, മഹേഷ് മാണിക്യം, റഷീദ് ചുള്ളിമാനൂർ എന്നിവർ സംസാരിക്കും.