കല്ലമ്പലം: പുളിവേലിക്കോണം ശ്രീ ഭഗവതി ക്ഷേത്രത്തിലെ അശ്വതി തിരുനാൾ - നാഗരാജാ പുനഃപ്രതിഷ്ഠാ മഹോത്സവത്തിന് കൊടിയേറി. 7ന് സമാപിക്കും. സർപ്പപ്രതിഷ്ഠാ ദിനമായ ഇന്ന് രാവിലെ 6 മുതൽ ഗണപതി ഹവനം, വിശേഷാൽ കലശപൂജ, നവകം, പഞ്ചഗവ്യപൂജ, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് ശുദ്ധിപുണ്യാഹം, പുള്ളുവൻപാട്ട്, തുടർന്ന് ബിംബവും പ്രധാന കലശവും എഴുന്നള്ളിക്കൽ, 5.20 ന് മേൽ 6.20 നകമുള്ള ശുഭ മൂഹൂർത്തത്തിൽ ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികൾ സർപ്പ പ്രതിഷ്ഠാ കർമ്മം നിർവഹിക്കും. തുടർന്ന് ജീവകലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, നവകലശാഭിഷേകം, നേദ്യ പൂജ, നാഗർക്ക് ഊട്ട്, പ്രസാദ വിതരണം, പ്രതിഷ്ഠാ ദക്ഷിണ. നാളെ വൈകിട്ട് ദേവിക്ക് പൂമൂടൽ, ആത്മീയ പ്രഭാഷണം. അശ്വതി നാളായ 6ന് ഉച്ചയ്ക്ക് അന്നദാനം,വൈകിട്ട് 6.30ന് വിശേഷാൽ ചമയവിളക്ക്, രാത്രി 9ന് പള്ളിവേട്ട. സമാപന ദിവസമായ 7ന് രാവിലെ പതിവ് പൂജകൾക്ക് പുറമേ കണികാണിക്കൽ,9.30ന് ശേഷം ആറാട്ട് പുറപ്പെടൽ, തിരികെ എഴുന്നള്ളിപ്പ്, രാവിലെ 11 നും 12നും മദ്ധ്യേ കൊടിയിറക്ക്,ഉച്ചയ്ക്ക് 12ന് മംഗളപൂജ,വൈകിട്ട് 6.30 ന് ദീപാരാധന, 7.30 ന് അത്താഴപൂജ, രാത്രി 8ന് വടക്കുംപുറത്ത് മഹാഗുരുതി,തുടർന്ന്‍ നട അടയ്ക്കൽ.