
വക്കം: കെ.എസ്.ആർ.ടി.സി.യുടെ നൂതന സംരഭമായ റേഡിയൽ സർവ്വീസ് വക്കത്ത് ഒ.എസ്. അംബിക എം.എൽ.എ ഫ്ലാഗ് ഒഫ് ചെയ്ത് . വക്കത്ത് നിന്ന് തിരുവന്തപുരം വഴി പൂവാർ വരെയാണ് സർവ്വീസ്. കായിക്കര കടവിന് സമീപത്തെ വക്കം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഒ.എസ്. അംബിക സർവീസ് ഫ്ലാഗ് ഒഫ് ചെയ്തു. ചടങ്ങിൽ സി.പി.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.പി.എം വക്കം ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ഷാജു, ആറ്റിങ്ങൽ എ.ടി.ഒ. വി. രാജേഷ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ ഡി.ആർ. ഷാജി, ബ്ലോക്ക് പഞ്ചായത്തു മെമ്പർ പി.അജിത, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബി. നൗഷാദ്, ജെ. ജയ, വക്കം ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജെ .സലിം, സി.ഡി.എസ് ചെയർ പേഴ്സൻ മീനു താഹിം, ജി. സതീശൻ, വി. ജ്യോതി, ബി.കെ. സുരേഷ് ചന്ദ്രബാബു, ബി. നിഷാൻ, ന്യൂട്ടൻ അക്ബർഎന്നിവർ പങ്കെടുത്തു.