
മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തും സംയുക്തമായി ചിറയിൻകീഴ് താലൂക്ക് ആശുപത്രി പരിസരത്ത് 21 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ ശിലാസ്ഥാപനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ .പി.സി. നിർവഹിച്ചു. ആധുനികരീതിയിലുള്ള കഫെറ്റീരിയ, ടോയ്‌ലെറ്റുകൾ എന്നിവയാണ് പദ്ധതിയിലുള്ളത്. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ഫിറോസ് ലാൽ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കവിതാ സന്തോഷ്, പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ജെ. ബിജു, ബി. ഡി.ഒ.എൽ. ലെനിൻ തുടങ്ങിയവർ പങ്കെടുത്തു.