
തിരുവനന്തപുരം :കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇ.കെ.സുഗതന്റെ തൈക്കാട് അയ്യാഗുരു എന്ന ജീവചരിത്ര ഗ്രന്ഥത്തിന്റെ ഇംഗ്ളീഷ് പരിഭാഷയായ 'ദി സാഗാ ഒഫ് എ സേജ്' എന്ന കൃതിയുടെ പ്രകാശനം ഡോ.ബിജു രമേശിന് കോപ്പി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പ്രകാശനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ.തമ്പാൻ,ശ്രീഅയ്യാമിഷൻ ചെയർമാൻ ഡോ.ജി.രവികുമാർ,ഡോ.പി.രാജൻ, കെ.എസ്. ശിവകുമാർ,എസ്.രാമചന്ദ്രൻ,സിനി രാജേഷ്,ഗ്രന്ഥം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്ത എ.എ.സഹദേവൻ എന്നിവർ പങ്കെടുത്തു.