
കടയ്ക്കാവൂർ: ഗാന്ധിമുക്ക് കയൽവാരം റസിഡൻസ് അസോസിയേഷൻ വാർഷിക യോഗവും കുടുംബ സംഗമവും പള്ളിമുക്ക് യു.ഐ.ടി കോളേജ് ഓഡിറ്റിറിയത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് റഫീക്ക് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ വനിതാ ക്ഷേമം എന്ന പ്രത്യേക പദ്ധതി വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുനിസ ഉദ്ഘാടനം ചെയ്തു. റെസിഡൻഷ്യൽ ഏരിയകളിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കുക, കുട്ടികൾക്കായി കളിസ്ഥലം നിർമ്മിക്കുവാനും, വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവതകരണവും കൗൺസിലിംങ്ങും സംഘടിപ്പിക്കുവാനും, മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അഭിലാഷ്, വക്കം ഗ്രാമ പഞ്ചായത്ത് മെമ്പർ സിന്ധു, അസോസിയേഷൻ രക്ഷധികാരികളായ ഡോ :ജയ പ്രസാദ്, വക്കം സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.പി. അശോകൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി അൻവർ ഖാൻ നന്ദിയും പറഞ്ഞു.