നെടുമങ്ങാട്:നെടുമങ്ങാട് താലൂക്കിലെ ദേശീയ മഹോത്സവമായ ഓട്ടമഹോത്സവത്തിന് ഇന്ന് തുടക്കം. മുത്താരമ്മൻ ക്ഷേത്രത്തിൽ ഇന്ന് രാവിലെ 7ന് മഹാഗണപതിക്ക് നാളികേര സമർപ്പണം,10ന് വാർപ്പ് പൊങ്കാല, വൈകിട്ട് 5ന് ഐശ്വര്യപൂജ, രാത്രി 8ന് കൊടിയേറ്റ്. ശനിയാഴ്ച രാവിലെ 9ന് കിടാരം നിറപ്പ്, രാത്രി 8ന് അലങ്കാരദീപാരാധന. ഞായറാഴ്ച വൈകിട്ട് 5ന് സുമംഗലീപൂജ, 7ന് നൃത്തസംഗീതനിശ. തിങ്കൾ രാവിലെ 9ന് കൊടിമരച്ചുവട്ടിൽ നിറപറ, രാത്രി 7ന് പുഷ്പാഭിഷേകം, രാത്രി 8ന് മേജർസെറ്റ് കഥകളി. ചൊവ്വ വൈകിട്ട് 5ന് ഉരുൾ, 6ന് വിൽപ്പാട്ട്, രാത്രി 9ന് കുത്തിയോട്ടം, പൂമാല, പുലർച്ചെ 4ന് മുത്തെടുപ്പ്. ബുധനാഴ്ച വൈകിട്ട് 5ന് അമ്മൻകഥവിൽപ്പാട്ട്, അമ്മവെളിപാട്.മേലാംകോട് ദേവീക്ഷേത്രത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് 3ന് കൊടിമരഘോഷയാത്ര, രാത്രി 8ന് കൊടിയേറ്റ്, വ്യാഴാഴ്ച വൈകിട്ട് 7ന് ഭജനാമൃതം,വെള്ളിയാഴ്ച രാവിലെ 9ന് നാരായണീയപാരായണം.ശനിയാഴ്ച രാത്രി 8ന് നൃത്തസന്ധ്യ.ഞായറാഴ്ച രാവിലെ 10ന് നാഗരൂട്ട്, രാത്രി 7.30ന് നൃത്തനൃത്ത്യങ്ങൾ. തിങ്കളാഴ്ച വൈകിട്ട് 6ന് പുഷ്പാഭിഷേകം,ഭദ്രകാളിപ്പാട്ട്,രാത്രി 8ന് കാക്കാരിശിനാടകം.ചൊവ്വാഴ്ച്ച രാവിലെ 7.30ന് നെയ്യാണ്ടിമേളം, 9ന് പൊങ്കാല, വൈകിട്ട് 4.30ന് ഉരുൾ, 6ന് തിരുവാതിരക്കളി, രാത്രി 7.30ന് നൃത്തസന്ധ്യ,രാത്രി 10.30ന് മേജർസെറ്റ് കഥകളി.മുത്തുമാരിയമ്മൻ ദേവസ്ഥാനത്തിൽ ഇന്ന് രാവിലെ 9.15ന് കുത്തിയോട്ടവ്രതാരംഭം, 9.30ന് പൊങ്കാല, 10.30ന് കളഭാഭിഷേകം, രാത്രി 7ന് കൊടിയേറ്റ്. ശനിയാഴ്ച രാവിലെ 7.30ന് കുങ്കുമാഭിഷേകം,പഞ്ചഗവ്യനവകം,വൈകിട്ട് 6ന് അലങ്കാരദീപാരാധന. ഞായറാഴ്ച രാവിലെ 10ന് ഇളനീർ അഭിഷേകം,നവഗ്രഹപൂജ. തിങ്കളാഴ്ച രാവിലെ 6.30ന് നാദസ്വരക്കച്ചേരി,രാത്രി 7ന് സുമംഗലീപൂജ.ചൊവ്വാഴ്ച രാവിലെ 10ന് വിൽപ്പാട്ട് അമ്മൻകഥ, ഉച്ചയ്ക്ക് 2ന് കരകം എഴുന്നള്ളത്ത്, 5ന് ഉരുൾ. രാത്രി 8ന് വിൽപ്പാട്ട്,9ന് കുത്തിയോട്ടം പൂമാല,താലപ്പൊലി, 9.15ന് അമ്മ അനുഗ്രഹിച്ചെഴുന്നള്ളത്ത്.ബുധനാഴ്ച രാവിലെ 4.30ന് മുത്തെടുപ്പ്, 8.30ന് വിൽപ്പാട്ട്.