
പൂവാർ:അയിര മലയ്ക്കൽ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പ്രതിഭാ സംഗമവും അവാർഡ് ദാനചടങ്ങും സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം,പ്രതിഭാ സംഗമം എന്നിവയുടെ ഉദ്ഘാടനം പൂവാർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജൻ വി. പൊഴിയൂർ നിർവഹിച്ചു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും കാരോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ റ്റി. തങ്കരാജൻ അദ്ധ്യക്ഷത വഹിച്ചു.നാടക സീരിയൽ നടനും സംവിധായകനുമായ പാറശാല വിജയന് ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ രാമയ്യൻ സ്വാമി പുരസ്കാരം പ്രസിഡന്റ് ടി.തങ്കരാജൻ സമർപ്പിച്ചു.പാറശാല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശാലിനി സുരേഷ്, അയിര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റും ഹയർസെക്കൻഡറി വിഭാഗം സീനിയർ അദ്ധ്യാപകനുമായ അയിര സുനിൽകുമാർ,വാർഡ് മെമ്പർ കാന്തല്ലൂർ സജികുമാർ, ഫാർമേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് സി.ആർ.പ്രാണകുമാർ,പാറശാല ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്കൂൾസ് സെക്രട്ടറി ഹർഷകുമാർ, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആർ. ശ്രീകുമാർ, എസ്.സജിത് കുമാർ എന്നിവർ പ്രസംഗിച്ചു.എസ്.എസ് എൽ.സി, പലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ അയിര മേഖലയിലെ നൂറോളം വിദ്യാർത്ഥി പ്രതിഭകൾക്ക് റോട്ടറി ക്ലബ്ബിന്റെ പേരിലുള്ള മൊമന്റോയും കാഷ് അവാർഡും റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രാജൻ വി. പൊഴിയൂർ വിതരണം ചെയ്തു.