പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം ദേശീയ മഹോത്സവ നടത്തിപ്പിന് വേണ്ടി സർക്കാർ വകുപ്പുകൾ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ്, പൊലീസ്, വാട്ടർ അതോറിട്ടി, പി.ഡബ്ലി യു ഡി, ഇലക്ട്രിസിറ്റി ബോർഡ്, വനം വകുപ്പ്, മാദ്ധ്യമപ്രവർത്തകർ എന്നിവരുടെ യോഗം നന്ദിയോട് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. പ്രസിഡന്റ് ശൈലജാരാജീവൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മെമ്പർമാരായ ലൈലാ ജ്ഞാനദാസ്, രാജ് കുമാർ, സനിൽകുമാർ, നന്ദിയോട് രാജേഷ്, പഞ്ചായത്ത് സെക്രട്ടറി നൈസാം, പാലോട് എസ്.ഐ വിനോദ്, മെഡിക്കൽ ഓഫീസർ ജോർജ്ജ് മാത്യു, പാലോട് എസ്.ഐ വിനോദ്, കെ.എസ്.ഇ.ബി എ.ഇ വിനോദ്, വിനീത് (വാട്ടർ അതോറിട്ടി), ഷിബുകുമാർ (എച്ച്.ഐ), ഉത്സവ കമ്മറ്റി ഭാരവാഹികളായ പി.മോഹനൻ, ധനശ്രീ അഭിലാഷ്, അനൂജ് എസ്.എൽ, പത്മാലയം മിനിലാൽ, അടിക്കോട്ടുകോണം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.