
തിരുവനന്തപുരം: പൊള്ളുന്ന ചൂടിനെ ശമിപ്പിക്കാൻ ഇടയ്ക്ക് വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ മഴയോടൊപ്പം കേരള തീരത്ത് കാറ്റിനും സാദ്ധ്യതയുണ്ട്. ഏപ്രിലിൽ കൂടുതൽ മഴ ലഭിക്കും. മാർച്ച് ഒന്നു മുതൽ മേയ് 31 വരെയുള്ള വേനൽക്കാലത്ത് ശരാശരി 361.5 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടത്. ഇത്തവണ ഇതിനെക്കാൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ പകൽ സമയങ്ങളിൽ ചൂടും രാത്രിയും പുലർച്ചെയും കടുത്ത തണുപ്പുമാണ്. രാത്രിയിൽ വടക്കുകിഴക്കൻ ഭാഗത്തുനിന്ന് തണുത്ത വായുപ്രവാഹം ഉണ്ടാകുന്നതുകൊണ്ടാണ് തണുപ്പ് അനുഭവപ്പെടുന്നത്. അതിനും മാറ്റംവരും.