വർക്കല:പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ വർക്കല,ചിറയിൻകീഴ് താലൂക്കുകളിലെ 18 നും 55 വയസിനും ഇടയ്ക്ക് പ്രായമുളള സ്വയം തൊഴിൽ സംരംഭങ്ങൾ ചെയ്യാൻ താല്പര്യപ്പെടുന്നവർക്കായി 5ന് വർക്കല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സൗജന്യ ഏകദിന സംരംഭകത്വ പരിശീലന പരിപാടി നടത്തും.സംരംഭങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചും വിവിധ സംരംഭങ്ങളെക്കുറിച്ചും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും വായ്പകളെക്കുറിച്ചും അതത് രംഗത്തെ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.പരിശീലനപരിപാടി സൗജന്യമായിരിക്കും. താല്പര്യമുളളവർ ചുവടെ കൊടുത്തിട്ടുളള ഗൂഗിൾ ഫാം വഴിയോ ടെലിഫോൺ വഴിയോ വാട്സ്ആപ്പ് വഴിയോ പേര് രജിസ്റ്റർ ചെയ്യണം. 30 പേർക്കാണ് പ്രവേശനം. ഗൂഗിൾഫാം : https://forms.gle/Snb4aY4Bq7UWn9XKA വാട്സ്ആപ്പ് നമ്പർ 7306022535, ഫോൺ: 04702605522, 9447870120