
തിരുവനന്തപുരം: 2004 മുതൽ നാളിതുവരെ വിവിധ സർക്കാർ തസ്തികകളിൽ താത്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരിപ്പെടുത്തണമെന്നാവശ്യപ്പെട്ട് താത്കാലിക ജോലി ചെയ്ത ഭിന്നശേഷി കൂട്ടായ്മുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം നാല് ദിവസം പിന്നിട്ടു. നാല് ദിവസമായി നിരാഹാരം കിടക്കുന്ന സംഘടനാ ജില്ലാ സെക്രട്ടറി പ്രവീണിന്റെ ആരോഗ്യനില വഷളാകുകയാണെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. 2022ലെ ബഡ്ജറ്റിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും സമരം അവസാനിപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.