k-sudhakaran-and-vd-sathe

തിരുവനന്തപുരം:കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ വഴി തെളിയുന്നു. കണ്ണൂരിൽ നിന്ന് തലസ്ഥാനത്തെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി ചർച്ച നടത്തും.രാവിലെ യു.ഡി.എഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലെ സത്യഗ്രഹ സമരത്തിന് ശേഷമാവും ചർച്ച.

പുനഃസംഘടനയ്ക്ക് വ്യക്തിപരമായ മെരിറ്റ് മാനദണ്ഡമാക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സുധാകരൻ. തന്റെ ചെലവിൽ സംഘടനയിൽ പുതിയ ഗ്രൂപ്പ് അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ പ്രശ്നങ്ങൾ സങ്കീർണ്ണമായി നീളുന്നത് ഹൈക്കമാൻഡിന്റെ നീരസത്തിന് കാരണമാവും. അതു കൊണ്ടാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ പ്രതിപക്ഷ നേതാവും മുൻകൈ എടുക്കുന്നത്. സുധാകരൻ എത്രത്തോളം അയയുമെന്നതിനെ ആശ്രയിച്ചാവും ചർച്ചയുടെ ഫലം.

അടൂർ പ്രകാശ് എം.പി, എ.പി.അനിൽകുമാർ, വി.എസ്.ശിവകുമാർ തുടങ്ങിയവർ ഇന്നലെ സുധാകരനുമായി സംസാരിച്ചിരുന്നു. കെ.മുരളീധരനും രമേശ് ചെന്നിത്തലയും തമ്മിൽ കൂടുതൽ അടുത്തതും ,സംസ്ഥാനത്ത് പാർട്ടിയുടെ അവസാന വാക്ക് കെ.പി.സി.സി പ്രസിഡന്റാണെന്ന് ചെന്നിത്തല പ്രതികരിച്ചതും സുധാകരന്റെ നിലപാടിന് പിന്തുണയാവും. വി.ഡി.സതീശൻ-കെ.സി വേണുഗോപാൽ സഖ്യത്തിൽ പുതിയൊരു വിഭാഗം രൂപം കൊള്ളുന്നുവെന്ന സംശയമാണ് സുധാകരനെ അലോസരപ്പെടുത്തുന്നത്. എന്നാൽ സംഘടനയിൽ ഇനി ഗ്രൂപ്പുണ്ടാകില്ലെന്ന് ഇന്നലെ സതീശൻ ആവർത്തിച്ചിട്ടുണ്ട്.പുനഃസംഘടനാ നടപടികൾക്ക് ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത വിലക്ക് സുധാകരനെ വിഷമിപ്പിച്ചു കാണുമെന്ന അഭിപ്രായമാണ് കെ.മുരളീധരൻ പ്രകടിപ്പിച്ചത്. സുധാകരന്റെ നിലപാടിനെ പിന്തുണയ്ക്കും വിധമാണ് കഴിഞ്ഞ ദിവസങ്ങളിലെ മുരളീധരന്റെ നിലപാട്.

ചെന്നിത്തലയും മുരളീധരനും സുധാകരന്റെ നിലപാടുകളോട് യോജിച്ചു നിൽക്കുന്ന സാഹചര്യത്തിൽ, ഉമ്മൻചാണ്ടിയുടെ പിന്തുണ നേടാൻ കെ.സി.വേണുഗോപാലുമായി ബന്ധപ്പെട്ട ക്യാമ്പ് ശ്രമിക്കുന്നുവെന്നും കേൾക്കുന്നു. ആരുടെയും അപ്രമാദിത്വം അംഗീകരിക്കാനാവില്ലെന്നും, പുനഃസംഘടനയിൽ നിന്ന് പിന്നോട്ടു പോകാനില്ലെന്നുമാണ് സുധാകരന്റെ നിലപാട്.

 ഗ്രൂ​പ്പി​ലാ​യാ​ൽ​ ​ഇ​നി​ ​സ്ഥാ​ന​ത്ത് ഉ​ണ്ടാ​കി​ല്ല​:​ ​വി.​ഡി.​ ​സ​തീ​ശൻ

ഡി.​സി.​സി​ ​പു​നഃ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വ​രു​ന്ന​ ​മാ​ദ്ധ്യ​മ​ ​വാ​ർ​ത്ത​ക​ൾ​ ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും,​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​ഗ്രൂ​പ്പ് ​രൂ​പീ​ക​ര​ണ​വും​ ​ഉ​ണ്ടാ​കി​ല്ലെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​ ​ഗ്രൂ​പ്പും​ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രോ​ട് ​ഉ​റ​പ്പി​ച്ചു​ ​പ​റ​യു​ന്നു.​ ​ഏ​തെ​ങ്കി​ലും​ ​ഗ്രൂ​പ്പി​ന്റെ​ ​ഭാ​ഗ​മാ​കേ​ണ്ട​ ​സാ​ഹ​ച​ര്യം​ ​വ​ന്നാ​ൽ​ ​പാ​ർ​ട്ടി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഒ​രു​ ​സ്ഥാ​ന​ങ്ങ​ളി​ലും​ ​താ​ൻ​ ​ഉ​ണ്ടാ​കി​ല്ല.
പു​നഃ​സം​ഘ​ട​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചി​ല​ർ​ ​പ​രാ​തി​ ​ഉ​ന്ന​യി​ച്ചു.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​എ​ല്ലാ​വ​രു​മാ​യും​ ​സം​സാ​രി​ച്ചി​ട്ടു​ണ്ട്.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​ചേ​ർ​ന്നാ​ണ് ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്.​ ​ര​ണ്ടു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ച​ർ​ച്ച​ ​പൂ​ർ​ത്തി​യാ​ക്കി​ ​ദേ​ശീ​യ​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​നു​മ​തി​യോ​ടെ​ ​ഭാ​ര​വാ​ഹി​ക​ളെ​ ​പ്ര​ഖ്യാ​പി​ക്കും.

 പ​ണി​യി​ല്ലാ​ത്ത​വർ ഉ​ണ്ടാ​ക്കു​ന്ന​ ​പ​ണി
മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും​ ​ഗ്രൂ​പ്പു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​വ്യ​ക്തി​പ​ര​മാ​യി​ ​അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഉ​ൾ​പ്പാ​ർ​ട്ടി​ ​ജ​നാ​ധി​പ​ത്യ​മു​ണ്ട്.​ ​അ​വി​ടെ​ ​ആ​ർ​ക്കും​ ​ഏ​കാ​ധി​പ​ത്യ​മി​ല്ല.​ ​സം​ഘ​ർ​ഷ​മോ​ ​ഭി​ന്ന​ത​യോ​ ​ഇ​ല്ലാ​തെ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വും​ ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​നും​ ​ചേ​ർ​ന്ന് ​കേ​ന്ദ്ര​ ​നേ​തൃ​ത്വം​ ​ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഭം​ഗി​യാ​യി​ ​പൂ​ർ​ത്തി​യാ​ക്കും.
വാ​ർ​ത്ത​ക​ൾ​ ​ന​ൽ​കാ​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രെ​ ​എ​ന്നും​ ​വി​ളി​ക്കു​ന്ന​ത് ​ആ​രാ​ണെ​ന്ന് ​നി​ങ്ങ​ൾ​ക്ക​റി​യാം.​ ​പ​ണി​യി​ല്ലാ​ത്ത​ ​ചി​ല​രു​ണ്ടാ​ക്കു​ന്ന​താ​ണ് ​ഇ​തെ​ല്ലാം.

 ജ​ന​ങ്ങ​ളോ​ട് ​സി.​പി.​എം മാ​പ്പ് ​പ​റ​യ​ണം
നി​ബ​ന്ധ​ന​ക​ളോ​ടെ​ ​വി​ദേ​ശ​ ​വാ​യ്പ​യും,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​സ്വ​കാ​ര്യ​ ​നി​ക്ഷേ​പ​വും​ ​സ്വീ​ക​രി​ക്കാ​മെ​ന്നാ​ണ് ​സി.​പി.​എം​ ​വി​ക​സ​ന​ ​രേ​ഖ​യി​ൽ​ ​പ​റ​യു​ന്ന​ത്.​ ​യു.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്ത് ​എ.​ഡി.​ബി​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മേ​ൽ​ ​ക​രി​ ​ഓ​യി​ൽ​ ​ഒ​ഴി​ച്ച​തി​നും​ ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​തീ​രു​മാ​നി​ച്ച​പ്പോ​ൾ​ ​എ​സ്.​എ​ഫ്.​ഐ​ക്കാ​രെ​ ​വി​ട്ട് ​മു​ൻ​ ​അം​ബാ​സ​ഡ​ർ​ ​ടി.​പി.​ ​ശ്രീ​നി​വാ​സ​ന്റെ​ ​ക​ര​ണ​ത്ത് ​അ​ടി​ച്ച​തി​നും​ ​സി.​പി.​എം​ ​മാ​പ്പ് ​പ​റ​യ​ണം.​ ​സ്വാ​ശ്ര​യ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ക​ണ്ണൂ​രി​ൽ​ ​ക​ലാ​പ​സ​മാ​ന​മാ​യ​ ​അ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി​ ​വെ​ടി​വ​യ്പു​ണ്ടാ​ക്കി​ ​സ​ഖാ​ക്ക​ൽ​ ​കൊ​ല്ല​പ്പെ​ട്ട​തി​നും​ ​മാ​പ്പ് ​പ​റ​യ​ണം.