kalpremi

തിരുവനന്തപുരം :രാഷ്ട്രീയ പ്രസ്ഥാനങ്ങളും സമുദായ സംഘടനകളും വ്യക്തികളും തമ്മിലുള്ള സ്പർദ്ധ കൊലപാതകങ്ങളിൽ കലാശിക്കുന്നത് നാടിന് കളങ്കമാണെന്ന് നിംസ് മെഡിസിറ്റി എം.ഡി എം.എസ്. ഫൈസൽഖാൻ പറഞ്ഞു. കലാപ്രേമി കൾച്ചറൽ അക്കാഡമിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം ഒാഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചാക്ക കെ.പി ഭവനിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർ അഡ്വ.എം.ശാന്ത അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന മലിനീകരണ നിയന്ത്റണ ബോർഡ് മുൻ ചെയർമാൻ ജി.രാജ്‌മോഹൻ ലോഗോ പ്രകാശനം ചെയ്തു. ട്രഷറി മുൻ ഡയറക്ടർ ശ്രീകുമാർ,ഐ.യു.എം.എൽ സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, കെ.എം.ജെ.സി സംസ്ഥാന പ്രസിഡന്റ് കരമന ബയാർ,കൃപ പ്രസിഡന്റ് ഹാജി എ.എം.ബദറുദ്ധീൻ മൗലവി,വി.എം.ജെ.പ്രസിഡന്റ് സൈഫുദ്ദീൻ ഹാജി,പൂന്തുറ പുത്തൻപള്ളി ജമാഅത്ത് പ്രസിഡന്റ് എലെക്ട്രോപലസ്‌ റഷീദ്,അറബിക് കോളേജ് ചെയർമാൻ വൈ.എം.താജുദ്ദീൻ,മനുഷ്യാവകാശ പ്രവർത്തകൻ എം.എം.സഫർ,എൻ.ആർ.ഐ.കോർഡിനേഷൻ ചെയർമാൻ ഡോ.എസ്. അഹമ്മദ്, തെക്കൻസ്റ്റാർ ബാദുഷ,ആശ്വധ്വനി എസ്.കമലുദ്ദീൻ, മുഹമ്മദ്‌ ബഷീർ ബാബു, എം.മുഹമ്മദ്‌ മാഹീൻ തുടങ്ങിയവർ സംസാരിച്ചു. സംഗീതജ്ഞൻ ഡോ.വാഴമുട്ടം ചന്ദ്ര ബാബുവിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും നടന്നു.