p

തിരുവനന്തപുരം: നിയമസഭ സമ്മേളിക്കാനിരിക്കെ, ലോകായുക്തയുടെ അധികാരം കുറയ്ക്കാൻ പതിന്നാലാം വകുപ്പ് ഭേദഗതി ചെയ്ത് ഓർഡിനൻസിറക്കാനുള്ള അനാവശ്യ തിടുക്കം എന്തായിരുന്നെന്ന് സർക്കാർ അഭിഭാഷകനോട് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ- അൽ-റഷീദ്.

ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന ഹർജിയിൽ വാദം കേൾക്കവേയായിരുന്നു ചോദ്യം. ലോകായുക്താ നിയമം ഓർഡിനൻസിലൂടെ ഭേദഗതി ചെയ്തതിനാൽ ലോകായുക്ത തുടർവാദം കേൾക്കുന്നത് ആശാസ്യമാണോയെന്ന് നേരത്തേയും ഉപലോകായുക്ത ചോദിച്ചിരുന്നു.

ആലോചനയില്ലാതെ എടുത്തുചാടി ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിച്ച് തീരുമാനമെടുത്തതിനാലാണ് സർക്കാർ ആവശ്യമില്ലാത്ത പഴി കേൾക്കുന്നതെന്ന് ഉപലോകായുക്ത നിരീക്ഷിച്ചു. സർക്കാർ വടി കൊടുത്ത് അടി വാങ്ങുകയാണെന്നും ഉപലോകായുക്ത പറഞ്ഞു. സമൂഹത്തിൽ ഏതു തരത്തിൽ ജീവിച്ചവർ മരിച്ചാലും സഹതാപത്താൽ ഖജനാവിലെ പണം വാരിക്കോരി നൽകുന്നതിൽ ഒരു സർക്കാരുകളും പിന്നിലല്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.

മന്ത്രിസഭയ്ക്ക് എന്തു തീരുമാനവുമെടുക്കാമെന്നും, ഇത്തരം തീരുമാനങ്ങൾ ചോദ്യംചെയ്യപ്പെടാനാവില്ലെന്നും സർക്കാർ അറ്റോർണി ടി.എ ഷാജി വാദിച്ചു. എന്നാൽ ,മന്ത്രിസഭയ്ക്ക് എന്തിനും അധികാരമുണ്ടെങ്കിൽ കേരള സർവകലാശാലാ സെനറ്റ് കാമ്പസ് കാര്യവട്ടത്തേക്ക് മാറ്റി സി.പി.എം കേന്ദ്രകമ്മിറ്റി ഓഫീസാക്കിയാൽ ലോകായുക്ത അംഗീകരിക്കുമോയെന്ന് ഹ‌ർജിക്കാരുടെ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം ചോദിച്ചു. . കേസിലെ തുടർവാദം 18ന് നടത്തും. കേസ് സുപ്രീംകോടതി വരെ പോകുമെന്നുള്ളതിനാൽ ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് ലോകായുക്ത ജസ്​റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.

എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെയും കുടുംബത്തിനും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാഹനത്തിന് അകമ്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകിയതിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാറാണ് ലോകായുക്തയെ സമീപിച്ചത്.

പി.​പി.​ഇ​ ​കി​റ്റ് ​ഇ​ട​പാ​ടി​ലെ​ ​ക്ര​മ​ക്കേ​ട്:
ലോ​കാ​യു​ക്ത​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഉ​യ​ർ​ന്ന​ ​വി​ല​യ്ക്ക് ​പി.​പി.​ഇ​ ​കി​​​റ്റ് ​വാ​ങ്ങി​യ​തി​ൽ​ ​അ​ഴി​മ​തി​ ​ആ​രോ​പി​ച്ച് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​വീ​ണ​ ​എ​സ്.​ ​നാ​യ​ർ​ ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​യി​ൽ​ ​ലോ​കാ​യു​ക്ത​ ​പ്രാ​ഥ​മി​ക​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.
ആ​രോ​ഗ്യ​ ​സെ​ക്ര​ട്ട​റി​ ​രാ​ജ​ൻ​ ​ഖൊ​ബ്ര​ഗ​ഡേ,​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​എം.​ഡി​മാ​രാ​യ​ ​ബാ​ല​മു​ര​ളി,​ ​ന​വ​ജ്യോ​ത് ​ഖോ​സ,​ ​അ​ജ​യ​കു​മാ​ർ,​ ​മു​ൻ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ഡോ.​ ​ദി​ലീ​പ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ലോ​കാ​യു​ക്ത​ ​നോ​ട്ടീ​സ് ​അ​യ​ച്ചു.​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങി​യ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​ലോ​കാ​യു​ക്ത​ ​ജ​സ്​​റ്റി​സ് ​സി​റി​യ​ക് ​ജോ​സ​ഫ്,​ ​ഉ​പ​ലോ​കാ​യു​ക്ത​ ​ജ​സ്റ്റി​സ് ​ഹാ​റൂ​ൺ​-​ ​അ​ൽ​-​റ​ഷീ​ദ് ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.​ ​മു​ൻ​ ​ആ​രോ​ഗ്യ​മ​ന്ത്റി​ ​കെ.​കെ​ ​ശൈ​ല​ജ​ ​ഉ​ൾ​പ്പ​ടെ​ 14​ ​പേ​ർ​ക്കെ​തി​രെ​യാ​ണ് ​വീ​ണ​ ​എ​സ്.​ ​നാ​യ​രു​ടെ​ ​ഹ​ർ​ജി.​ ​ഏ​പ്രി​ൽ​ 7​ന് ​ഹ​ർ​ജി​ ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും.​ ​ബ​ന്ധ​പ്പെ​ട്ട​ ​ഫ​യ​ലു​ക​ൾ​ ​അ​ന്ന് ​ഹാ​ജ​രാ​ക്കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
550​ ​രൂ​പ​യ്ക്ക് ​പൊ​തു​ ​വി​പ​ണി​യി​ൽ​ ​പി.​പി.​ഇ​ ​കി​​​റ്റ് ​ല​ഭ്യ​മാ​യി​രു​ന്ന​പ്പോ​ൾ​ 1550​ ​രൂ​പ​യ്ക്ക് ​വാ​ങ്ങി​യെ​ന്നും​ ​ഉ​യ​ർ​ന്ന​ ​നി​ര​ക്കി​ൽ​ ​ഗ്ലൗ​സ് ​ഇ​റ​ക്കു​മ​തി​ ​ചെ​യ്‌​തെ​ന്നും​ ​വി​പ​ണി​ ​വി​ല​യേ​ക്കാ​ൾ​ ​മൂ​ന്നി​ര​ട്ടി​ ​നി​ര​ക്കി​ൽ​ ​തെ​ർ​മോ​മീ​​​റ്റ​ർ​ ​വാ​ങ്ങി​യെ​ന്നും​ ​ആ​രോ​പി​ച്ചാ​ണ് ​ഹ​ർ​ജി.