crime

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചി തകർത്ത് കവർച്ച നടത്തുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. മണ്ണന്തല ചെഞ്ചേരി ഹരിശൈലം വീട്ടിൽ കിരൺ (24), മണ്ണന്തല ചെഞ്ചേരി ലക്ഷം വീട് കോളനിയിൽ ജിഷ്‌ണു (20) എന്നിവരെയാണ് പേരൂർക്കട പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞമാസം 24ന് രാത്രി അമ്പലമുക്ക് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറ് വശത്തുളള കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് ഇരുവരും പണം കവർന്നിരുന്നു. അന്നേദിവസം തന്നെ പ്രതികൾ മണമ്പൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ കോൺക്രീറ്റ് കട്ടിയിൽ വെൽഡ് ചെയ്‌ത് സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി പൊളിച്ച് 20,000 രൂപയും മോഷ്‌ടിച്ചു. ഇരുവരുടെയും പേരിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്രർ ചെയ്‌തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.

 ഫോട്ടോ - - - അറസ്റ്റിലായ കിരൺ,​ ജിഷ്‌ണു