
കാട്ടാക്കട :അരുവിക്കര നിയോജക മണ്ഡലത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ജി.സ്റ്റീഫൻ.എം.എൽ.എ.ഉദ്ഘാടനം ചെയ്തു.കിലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ കില ഡയറക്ടർ ജനറൽ ഡോ.ജോയി ഇളമണിന്റെയും കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ.മദൻ മോഹന്റെയും നേതൃത്വത്തിൽ ക്ലാസുകൾ നടന്നു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ അദ്ധ്യക്ഷത വഹിച്ചു.ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.സുനിത,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെള്ളനാട് ശശി,എസ്.മിനി,രാധിക ടീച്ചർ,സോഫി തോമസ്,മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.