ഉദിയൻകുളങ്ങര:അഴകിക്കോണം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി തൂക്ക മഹോത്സവത്തിന് തുടക്കമായി. നാലാം ഉത്സവദിവസമായ ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രസാദ വിതരണം,വൈകിട്ട് 3 ന് നമസ്ക്കാരം, 4 ന് ശ്രീ ദുർഗ്ഗാ ക്ഷേത്രത്തിൽ നിന്ന് ദേവിയെ ആനപ്പുറത്ത് എഴുന്നള്ളിപ്പ്, കുംഭാഭിഷേകം, 6 ന് ചുറ്റുവിളക്കിൽ ദീപം തെളിക്കൽ, 6.30 ന് സന്ധ്യാദീപാരാധന, 7 .30 ന്ഭജൻ ഫ്യൂഷൻ, 8 ന് ദുർഗ്ഗാ ദേവിക്ക് കുങ്കുമാഭിഷേകം, പുഷ്പാഭിഷേകം. 9 ന് പൂജാ ദീപാരാധന,10 ന് എഴുന്നള്ളിപ്പ്, 11 ന് യക്ഷിക്കഥാ വിൽപ്പാട്, യക്ഷിയമ്മക്ക് പൂപ്പട. അഞ്ചാം ഉത്സവം വൈകിട്ട് 7 ന് ഭജനാമൃതം, 10 ന് എഴുന്നള്ളിപ്പ്

ആറാം ഉത്സവം രാവിലെ 7 ന് ദേവീ ഭാഗവത പാരായണം, 9 ന് ശിവക്ഷേത്രത്തിൽ ധാര, ഭസ്മാഭിഷേകം, ദുർഗ്ഗാ ദേവിക്കും ഗണപതിക്കും മുഴുക്കാപ്പ്, 11 ന് കവിയരങ്ങ്, വൈകിട്ട് 4.30 ന് നമസ്ക്കാരം, 5.30 ന് വണ്ടിയോട്ടം, രാത്രി 7 ന് ദീപക്കാഴ്ച, സംഗീതസദസ്, 7.20 ന് ദുർഗാ ദേവിക്ക് പുഷ്പാഭിഷേകം, ഏഴാം ഉത്സവം രാവിലെ 10.30 ന് ദേവിയെ പച്ചപന്തലിലേക്ക് എഴുന്നള്ളിക്കുന്നു.ഉച്ചയ്ക്ക് 1ന് ഭരണിപൂജ,3 ന് തൂക്കം, കുത്തിയോട്ടം, താലപ്പെലി നേർച്ചക്കാരുടെ ചമഞ്ഞുവരവ്. 3 .30 ന് ഇരട്ടവിൽ തൂക്കം, വില്ലിൻ മൂട്ടിൽ ഗുരുസി.