ശ്രീകാര്യം: അലത്തറ തൈക്കാട്ടുകോണം ശ്രീ മഹാദേവ ചാമുണ്ഡിദേവി ക്ഷേത്ര പുണ്യാഹ മഹോത്സവം 5 മുതൽ 11 വരെ നടക്കും. 5 ന് രാവിലെ 9.30 ന് നവദ്രവ്യ കലശപൂജ, വൈകുന്നേരം 7.30 നും 8 നും മദ്ധ്യേ തൃക്കൊടിയേറ്റ്. 6 ന് രാവിലെ 5 30 ന് മഹാഗണപതിഹോമം 8 ന് മഹാഅഘോര ഹോമം തുടർന്ന് ചണ്ഡികാഹോമം. 7 ന് രാവിലെ 8 ന് മാലപ്പുറം പാട്ട്. 8 ന് രാവിലെ 9 ന് പുള്ളുവൻപാട്ട്,വൈകിട്ട് 6 ന് അഷ്ടനാഗ പൂജ, 6 30 ന് സർപ്പബലി 9 ന് രാവിലെ 9 മണിയ്ക്ക് നവഗ്രഹഹോമം. വൈകിട്ട് 5.30 ന് ചെണ്ട മേളം. 10 ന് രാവിലെ 9 ന് പൊങ്കാല, രാത്രി 9.30 ന് പള്ളിവേട്ട . 11 ന് രാവിലെ 8.30 ന് കലശപൂജ, വൈകിട്ട് 5 ന് പുണ്യാഹഘോഷയാത്ര തുടർന്ന് താലപ്പൊലി, രാത്രി 9.30 ന് തിരു.ആറാട്ട് ,വെളുപ്പിന് 5 ന് ഗുരുസി.