തിരുവനന്തപുരം: പുളിമൂട് ശ്രീകല്ലമ്മൻ ദുർഗാദേവീക്ഷേത്രത്തിലെ കൊടിയേറ്റ് മേൽശാന്തി ചന്ദ്രശേഖൻ പോറ്റി നിർവഹിച്ചു. ഉത്സവത്തിന്റെ ഭാഗമായ ഐശ്വര്യപൂജ 4ന് വൈകിട്ട് 6ന് പുളിമൂട് ജി.പി.ഒ ലെയിനിലുള്ള അനന്തശയനം ഹാളിൽ ബാങ്ക് ഹാളിൽ നടക്കും. 5ന് രാവിലെ ഹോരക്കാട്ട് ഇല്ലം ഈശ്വരൻ നമ്പൂതിരി നവകഹോമവും, അഷ്ടാഭിഷേകവും നടത്തും.തുടർന്ന് പൊങ്കാല. പൊതുപൊങ്കാലയും അന്നദാനവും പുഷ്പാർച്ചനയും കൊവിഡ് കാരണം മാറ്റിവച്ചിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ഉച്ചക്കൊടയോടുകൂടി നട അടയ്ക്കും.സമാപ്തിപൂജ 13ന് നടത്തുമെന്ന് ഡയറക്ടർ എസ്.ശങ്കരനും ചെയർമാൻ ഡോ. ടി.പി. ശങ്കരൻകുട്ടി നായരും അറിയിച്ചു.