പാറശാല: ആറയൂർ മേജർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ കുംഭ തിരിവാതിര മഹോത്സവത്തിന് തന്ത്രിമുഖ്യൻ തിരുവല്ല കുഴിക്കാട്ട് ഇല്ലത്ത് വാസുദേവൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. പത്ത് ദിവസത്തെ ഉത്സവം മാർച്ച് 12 ന് ആറാട്ടോടുകൂടി സമാപിക്കും.പതിവ് പൂജകൾക്ക് പുറമെ ഉത്സവ ദിവസങ്ങളിൽ ദിവസേന രാവിലെ 5.30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,7.40 ന് പന്തീരടി പൂജ,8 ന് കലശപൂജ, 9.30 ന്108 കലശാഭിഷേകം, ഉച്ചക്ക് 12.30 ന് അന്നദാനം, വൈകുന്നേരം 5.45 ന് ഉമാമഹേശ്വര പൂജ, 7 ന് ഭഗവതി സേവ,7.30 ന് പുഷ്‌പാഭിഷേകം എന്നിവ. ഇന്ന് വൈകുന്നേരം 7 ന് ഓട്ടൻതുള്ളൽ, നാളെ വൈകുന്നേരം 7 ന് നവീന വിൽമേള, മാർച്ച് 6 ന് രാവിലെ 11 ന് ഉത്സവബലി ദർശനം, വൈകുന്നേരം 7 ന് സാംസ്കാരിക സമ്മേളനം, മാർച്ച് 7 ന് രാവിലെ 11 ന് നാഗരൂട്ട്, വൈകുന്നേരം 7 ന് കാവ്യസദസ്, മാർച്ച് 8 ന് വൈകുന്നേരം 9.30 ന്സംഗീതസദസ്, 9 ന് വൈകുന്നേരം 7.30 ന് നാമാമൃതം,9.30 ന് ഋഷഭ വാഹനത്തിൽ എഴുന്നെള്ളിപ്പ്,10 ന് വൈകുന്നേരം 7 ന് ഭജന, 11 ന് രാവിലെ 8.30 ന് ഘോഷയാത്ര, രാത്രി 10 ന്പള്ളിവേട്ടക്ക് എഴുന്നെള്ളിപ്പ്, പത്താം ഉത്സവ ദിവസമായ 12 ന് വൈകുന്നേരം 6 ന് ആറാട്ട്,7 ന് ആറാട്ട് സദ്യ, 7.30 ന് വിശേഷാൽ സേവ, 8 ന് ആറാട്ട് കലശം, 9.30 ന് നാടകം.