
പാറശാല: സർവശിക്ഷാ അഭിയാൻ കേരളയുടെ ആഭിമുഖ്യത്തിൽ മഞ്ചവിളാകം ഗവൺമെന്റ് യു.പി സ്കൂളിൽ നടക്കുന്ന പെൺകുട്ടികൾക്കായുള്ള എയ്റോബിക് വ്യായാമ പരിശീലനത്തിന്റെ ഉദ്ഘാടനം കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ നിർവഹിച്ചു.എസ്.എം.സി ചെയർമാൻ എസ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് എസ്.സന്ധ്യ അതിഥികളെ സ്വാഗതം ചെയ്തു.എം.പി.ടി.എ പ്രസിഡന്റ് വത്സല,സ്റ്റാഫ് സെക്രട്ടറി രഞ്ജു തുടങ്ങിയവർ പങ്കെടുത്തു.