kanikka-vanchi

പാറശാല: പാറശാലയിലെ രണ്ട് ക്ഷേത്രങ്ങളിൽ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണ ശ്രമം നടത്തിയ ആളെ പാറശാല പൊലീസ് പിടികൂടി. പാറശാല ഇലങ്കം ക്ഷേത്രം വക പാറശാല ബ്ലോക്ക് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയിലും, പാറശാല പേരൂർ തിരുനാരായണപുരം ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയിലും

ശ്രീകോവിലിന്റെ വാതിലുമാണ് മോഷണശ്രമങ്ങൾ നടന്നത്.

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണശ്രമം. വെളുപ്പിന് നടന്ന മോഷണ ശ്രമത്തിനിടെ ബ്ലോക്ക് ഓഫീസിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ഇയാൾ മാനസിക രോഗിയാണെന്ന് കണ്ടതിനെ തുടർന്ന് കളിയിക്കാവിള പൊലീസിന് കൈമാറുകയായിരുന്നു. ഇപ്പോൾ പണമോ മറ്റോ നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇടയ്ക്കിടെ ഉണ്ടാകുന്ന മോഷണശ്രമങ്ങൾക്കെതിരെ പാറശാല പേരൂർ തിരുനാരായണപുരം ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പാറശാല പൊലീസിന് പരാതി നൽകി.