തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ഡിസൈനർ ബ്യൂട്ടീക്കായ സറീനയിൽ കോട്ട ഉത്സവിന് തുടക്കമായി. ജനറൽ ആശുപത്രിക്ക് സമീപം കാത്തലിക്ക് സെന്ററിലെ സറീന ബുട്ടീക്കിൽ ഈ മാസം 15വരെയാണ് ഉത്സവ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രത്യേക ഡിസൈനിലുള്ള കോട്ട,​ സിൽക്ക് കോട്ട, സൂപ്പർ നൈറ്ര് കോട്ട തുടങ്ങിയ സാരികളാണ് കോട്ട ഉത്സവിന്റെ ആകർഷണം. വേനൽക്കാലത്ത് ധരിക്കാനിണങ്ങിയ നേർത്ത ഇഴകളുള്ള സാരികളാണ് ഇവ. പാർട്ടി വെയർ, ഫോർമൽ, കാഷ്വൽ വെയർ എന്നിങ്ങനെ വിവിധ സാരികൾക്ക് പുറമേ 500രൂപ മുതലുള്ള സ്‌പെഷ്യൽ ഓഫീസ് വെയർ സാരികളും ലഭ്യമാണ്. കോട്ട ഉത്സവ് പ്രമാണിച്ച് 6,13 ഞായറാഴ്ചകളിലും സറീന പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെയും 9387721322 എന്ന നമ്പരിലും ലഭ്യമാണ്.