
തിരുവനന്തപുരം: തെലുങ്കാന സർക്കാരിന്റെ സ്റ്റേറ്റ് ആർട്ട് ഗാലറി നടത്തിയ മൂന്നാമത് ദേശീയ കലാപ്രദർശനത്തിൽ ശില്പകലാ വിഭാഗത്തിൽ വി. സതീശൻ അവാർഡിന് അർഹനായി. പതിനായിരം രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്ന ഈ അവർഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. മൂന്നര പതിറ്റാണ്ടായി ശില്പകലാരംഗത്ത് പ്രവർത്തിക്കുന്ന സതീശന് ഇതിനോടകം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.