
കിളിമാനൂർ: കിളിമാനൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സർഗ്ഗകൈരളി കലാസാംസ്കാരിക പരിപാടി എസ്.എൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഓരോ നാടിന്റെയും സംസ്കാരം വിളിച്ചോതുന്ന നിരവധി കലാപരിപാടികളാണ് ഇവിടെ അവതരിപ്പിച്ചത്. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട അറുപത് കുട്ടികൾക്കാണ് സർഗ്ഗ കൈരളി പ്രോഗ്രാമിൽ പങ്കെടുക്കാനായത്. കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് ബ്ലോക്ക് തല ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ല പ്രൊജക്റ്റ് കോർഡിനേറ്റർ എൻ. രത്നകുമാർ, ജില്ല പ്രോഗ്രാം കോർഡിനേറ്റർ ബി. ശ്രീകുമാരൻ, കിളിമാനൂർ ബി.പി.സി സാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.എസ്. പ്രദീപ്, മുൻ ബി.പി.സി എം.എസ് സുരേഷ് ബാബു, കാക്കാരിശ്ശി നാടകാചാര്യൻ പരപ്പിൽ കറുമ്പൻ, ഫ്യൂഷൻ കലാകാരൻ കല്ലറ ഷിജു, വിൽപ്പാട്ട് കലാകാരൻ പോത്തൻകോട് അനിൽ തുടങ്ങിയവർ സംസാരിച്ചു. ബി.പി.സി സാബു സ്വാഗതവും സർഗ്ഗ കൈരളി പ്രോഗ്രാം കോർഡിനേറ്റർ ബി. ഷാനവാസ് നന്ദിയും പറഞ്ഞു.