kala

വെഞ്ഞാറമൂട്: നാട്ടുകലാകാര നവോത്ഥാന മുന്നേറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വെഞ്ഞാറമൂട്ടിൽ വിവിധ പരിപാടികളാടുകൂടി നടന്നു. അടൂർ പ്രകാശ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ശില്പശാലയും നാടൻപാട്ട് മത്സരവും നടന്നു. സമാപന സമ്മേളനവും ഐ.ഡി കാർഡ് വിതരണവും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവ്വഹിച്ചു. ഡി.കെ മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് മുഖ്യാതിഥിയായി. സ്വാഗതം സംഘം ചെയർമാൻ പ്രദീപ് വൈശാലി സ്വാഗതം പറഞ്ഞു. സംഘടനാ പ്രസിഡന്റ് ബൈജു ദൃശ്യ വേദി, സെക്രട്ടറി ബിനീഷ് കോരാണി, ട്രഷറർ സുനിൽ നളന്ദ, കോർഡിനേറ്റർ സന്തോഷ് ബാബു എന്നിവർ സംസാരിച്ചു. കൺവീനർ പ്രിജി ഒമേഗ നന്ദി പറഞ്ഞു.