നെടുമങ്ങാട്:കരകുളം മുല്ലശേരി പതിയനാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവം 6 മുതൽ 14 വരെ നടക്കും. 7ന് രാവിലെ 5ന് മഹാഗണപതി ഹോമം,1.30ന് കൊടിമര ഘോഷയാത്ര,4.30ന് തൃക്കൊടിയേറ്റ്,5.10ന് കാപ്പുകെട്ട്,6.55ന് കുടിയിരുപ്പ്,8ന് ഗൃഹലക്ഷ്മി പൂജ. 8ന് രാത്രി 7.30ന് കളം കാവൽ. 9ന് രാവിലെ 6.40ന് സ്വയംവര പാർവ്വതീ പൂജ രാത്രി 7ന് സുമംഗലീ പൂജ,8ന് മാലപ്പുറം പാട്ട്, 8.15ന് തിരുവാഭരണ ഘോഷയാത്ര, 8.40നും 8.50 നകം ദേവിയുടെ തൃക്കല്യാണം,10ന് വൈകിട്ട് 4ന് ഐശ്വര്യ പൂജ, 6.45ന് സർപ്പബലി,8ന് കളംകാവൽ. 11ന് രാവിലെ 7ന് വലിയമുടിയിരുത്ത്,8.30ന് കാളിയൂട്ട്,9ന് ബലിതൂവൽ. 12ന് രാവിലെ 9.30നു 10.30 നകം താലപ്പൊലി നടയ്ക്കുവയ്പ്പ്, വൈകുന്നേരം 6ന് തമ്പുരാൻ ക്ഷേത്രത്തിൽ ഭസ്മാഭിഷേകം, രാത്രി 7ന് നവഗ്രഹ ഹോമം.13ന് രാവിലെ 8ന് ഉരുൾ, രാത്രി 8ന് ഓട്ടം നടയ്ക്കുവെയ്പ്പ് രാത്രി 12ന് ഗുരുസി. 25ന് രാവിലെ 6.30ന് പതിയനാട് അമ്പലക്കടവിൽ ആറാട്ട്.