medical-lab

ചിറയിൻകീഴ്:കഠിനംകുളം സർവീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കഠിനംകുളം-താമരക്കുളം ശാഖയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച നീതി മെഡിക്കൽ ലാബിന്റെ ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഹരിപ്രസാദ് നിർവഹിച്ചു.സംഘം പ്രസിഡന്റ് വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു.കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി,വാർഡ് മെമ്പർ റഷാദ് എന്നിവർ സംസാരിച്ചു.ഭരണസമിതി അംഗം കഠിനംകുളം സാബു സ്വാഗതവും സംഘം സെക്രട്ടറി പ്രീത മണികണ്ഠൻ നന്ദിയും പറഞ്ഞു.