
നെയ്യാറ്റിൻകര:ഓലത്താന്നി വിക്ടറി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികത്തോടനുബന്ധിച്ചുള്ള കായിക മത്സരങ്ങളുടെ ഫ്ലാഗ് ഒഫ് നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി.കെ.രാജ് മോഹൻ നിർവഹിച്ചു.സ്കൂൾ മാനേജർ ഡി.രജീവ്, പ്രിൻസിപ്പൽ ജി.എസ്. ജ്യോതികുമാർ,കായികാദ്ധ്യാപകൻ ഡി.ടി.ലാൽ,സ്റ്റാഫ് സെക്രട്ടറി എ.ഷാജി തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനദാനവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും വിജയികളെ അനുമോദിക്കലും 23ന് നടക്കുന്ന സ്കൂൾ വാർഷിക ദിനത്തിൽ മന്ത്രി അഡ്വ.ജി.ആർ അനിൽ നിർവഹിക്കും.