i

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ വഴുതക്കാട് ലെനിൻ നഗർ നിരഞ്ജനത്തിൽ ശോഭാ ശേഖർ (42 )നിര്യാതയായി. അർബുദരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ,ഹലോ ഡോക്ടർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫംഗമായിരുന്ന വി. സോമശേഖരൻ നാടാരാണ് പിതാവ് .അമ്മ പരേതയായ പി.പ്രഭ. സഹോദരിമാർ: സ്വപ്‌ന,സ്മിത.