awa

തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് (കേരള) ഏർപ്പെടുത്തിയ 2021ലെ മികച്ച സുരക്ഷാ കമ്മിറ്റി അവാർഡ് എച്ച്.എൽ.എൽ ലൈഫ്‌ കെയർ ലിമിറ്റഡ് പേരൂർക്കട ഫാക്ടറിക്ക് ലഭിച്ചു. ദേശീയ സുരക്ഷാ ദിനത്തിൽ എറണാകുളത്തെ ടി.ഡി.എം ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് ഫാക്ടറി എക്സിക്യുട്ടീവ് ഡയറക്ടറും യൂണിറ്റ് ചീഫുമായ ജി. കൃഷ്ണകുമാറും ഫാക്ടറി ജോയിന്റ് ജനറൽ മാനേജർ എസ്. വേണുഗോപാലും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. പേരൂർക്കട ഫാക്ടറിയിലെ പാക്കിംഗ് വിഭാഗം ജീവനക്കാരനായ ടി.പി. ഷൺമുഖത്തെ മികച്ച സേഫ്ടി വർക്കറായും തിരഞ്ഞെടുത്തു.