bhasha

മുടപുരം:ലോക മാതൃഭാഷ ദിനത്തിന്റെ ഭാഗമായി മുടപുരം ഗവ. യു.പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.സമ്മേളനം ഗ്രാമപഞ്ചായത്ത് മെമ്പർ പി.പവനചന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഡി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്.വിജയകുമാരി സ്വാഗതം പറഞ്ഞു.മുഖ്യ അതിഥിയായി പങ്കെടുത്ത കവി രാധാകൃഷ്ണൻ കുന്നുംപുറം, പ്രഭാഷണം നടത്തി കവിതകൾ ചൊല്ലി കുട്ടികളുമായി സംവദിച്ചു.എസ്.എം.സി എക്സിക്യുട്ടീവ് മെമ്പർ ബി.എസ്.സജിതൻ, എസ്.ആർ.ജി കൺവീനർ ഹിമ ആർ.നായർ തുടങ്ങിയവർ സംസാരിച്ചു.എല്ലാവരും മാതൃഭാഷ പ്രതിജ്ഞയെടുത്തു.തുടർന്ന് വിദ്യാർത്ഥികൾ കവിതാലാപനം,പ്രസംഗം,പുസ്തക ആസ്വാദനം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു.